
വീടിന് മുകളിൽ മരം വീണ് ദാരുണാന്ത്യം
- വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു

പെരുമണ്ണ : വീടിനു മുകളിൽ മരം വീണ് പെരുമണ്ണ വടക്കേപറമ്പ് ചിരുത കുട്ടി (85) അന്തരിച്ചു. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത കുട്ടി. വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് കിട്ടിയ വിവരം. വീടിനു പുറത്തു നിൽക്കുന്ന ചിരുത കുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ വീയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിയിലാണ്.

നാട്ടുകാരും അയൽവാസികളും പരിക്കേറ്റ ചിരുത കുട്ടിയെയും ആരാധനയെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചിരുത കുട്ടിയെ രക്ഷിക്കാൻ ആയില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കുകയാണ്.അപകടത്തിനു കാരണം അയൽവാസിയുടെ പറമ്പിലെ പനമരമാണ്.