
വീട്ടുകിണറുകൾ മലിനമാവുന്നു
- മാലിന്യം തള്ളുന്നതും അശാസ്ത്രീയമായ കെട്ടിടനിർമാണംമൂലം വെള്ളമൊഴുക്ക് തടസ്സപ്പെട്ടതും കാരണമാണ് നാട്ടുകാർക്ക് ദുരിതവുന്നത്
കല്ലാച്ചി: ടൗണിനോടു അടുത്തുള്ള കാക്കാറ്റിൽ ഭാഗത്തെ ഒട്ടേറെ വീടുകളിലെ കിണറുകൾ മലിനമാകുന്നതായി നാട്ടുകാരുടെ പരാതി കൂടുന്നു. പ്രദേശത്തെ വിവിധ ഇടങ്ങളിൽ മാലിന്യം തള്ളുന്നതും അശാസ്ത്രീയമായ കെട്ടിടനിർമാണംമൂലം വെള്ളമൊഴുക്ക് തടസ്സപ്പെട്ടതും കാരണമാണ് നാട്ടുകാർക്ക് ദുരിതവുന്നത്.
കല്ലാച്ചി ടൗൺ വളയം റോഡിലെ വിവിധ ഇടങ്ങളിൽ അനധികൃത കൈയേറ്റവും വ്യാപകമായി മണ്ണിട്ട് നികത്തിയതും ദുരിതം വർധിപ്പിക്കാൻ കാരണമായി. കഴിഞ്ഞയാഴ്ചയാണ് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിമുറിച്ച് ചാലുണ്ടാക്കി താത്കാലികമായി പ്രശ്നം പരിഹരിച്ചത്. ഇതിലൂടെ ഉള്ള ഗതാഗതം ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടുകാരുടെ പ്രധാന ആവശ്യം ഇവിടെ ഓവുപാലം നിർമിക്കണമെന്നാണ്.
CATEGORIES News