വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണം കവർന്നു…

വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണം കവർന്നു…

  • നാദാപുരം ഇൻസ്പെക്‌ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി

കോഴിക്കോട്: പുറമേരിയിൽ വീട്ടിൽ നിന്ന് 18 പവൻ സ്വർണ്ണാഭരണം മോഷണം പോയി. ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കളവ് ചെയ്യപ്പെട്ടത്. വീട്ടമ്മയുടെ കാലിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും കവർന്നു. നാദാപുരം ഇൻസ്പെക്‌ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )