വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

  • മുൻ കണ്ണൂർ ടൗൺ എസ് ഐ ദീപ്‌തിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുൻ കണ്ണൂർ ടൗൺ എസ് ഐ ദീപ്‌തിയാണ് എസ്ഐടിക്ക് മൊഴി നൽകിയത്. കെഎസ്യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്റെ പേരിൽ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് കൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി.വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നൽകിയ മൊഴി. വീണയുടെ നിർദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും എസ്ഐടിക്ക് മുന്നിൽ വെളിപ്പെടുത്തി. ഇതോടെ വീണാ ജോർജാണ് കുരുക്കിലായത്. ഗൺമാന്റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാൾക്കെതിരെ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ടാകും എസ്ഐടി ഡിജിപിക്ക് നൽകുക. ഇതിന്റെ അടിസ്ഥാനത്തിൽ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം സംഭവത്തിൽ വീണാ ജോർജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിൻ വർക്കി എം എൽ എ രംഗത്തെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )