
വീമംഗലം യുപി സ്കൂൾ 150മത് വാർഷികാഘോഷം അവസാനിച്ചു
- വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വാർഡ് മെമ്പർ കെ സുമതി സമ്മാനദാനം നടത്തി
മൂടാടി: മൂടാടി വീമംഗലം യുപി സ്കൂളിന്റെ 150മത് വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡോക്ടർ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് നജീബ് മൂടാടി അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വാർഡ് മെമ്പർ കെ സുമതി സമ്മാനദാനം നടത്തി.

എംടി നിജീഷ് സ്വാഗതവും ഇ.കെ. സുരേഷ് നന്ദിയും രേഖപ്പെടുത്തി. പി കെ ബാലൻ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News