‘വൃത്തി -2025’; അന്താരാഷ്ട്ര ശുചിത്വ കോൺക്ലയിവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും

‘വൃത്തി -2025’; അന്താരാഷ്ട്ര ശുചിത്വ കോൺക്ലയിവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും

  • മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തിയ പ്രവർത്തനങ്ങളാണ് കോൺക്ലോയിവിൽ അവതരിപ്പിക്കുക

തിരുവനന്തപുരം : തിരുവനന്തപുരം കനകക്കുന്ന് പാലത്തിൽ അന്താരാഷ്ട്ര പ്രദർശനം നടക്കുമ്പോൾ അന്താരാഷ്ട്ര ശുചിത്വ കോൺക്ലയിവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും അരങ്ങേറും.പരിപാടിയിൽ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും, മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ എൻ ജി ഒ കളുടെയും , മാലിന്യ സംസ്കരണ ഉപാധികളുമായി വിവിധ കമ്പനികളുടെയും സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.കൊയിലാണ്ടി നഗരസഭ ഉപയോഗശൂന്യമായ ടയറുകൾ മനോഹരമായ ചെടിച്ചിട്ടികളാക്കി മാറ്റിയതും, പാഴ്ത്തുണികൾ കൊണ്ട് മനോഹരമായ തുണി സഞ്ചികളും ബാഗുകളുമായി മാറ്റിയതും നഗരസഭയിൽ പുതിയതായി നിർമ്മിച്ച പാർക്കുകളുടെ ചിത്രങ്ങളും പ്രദർശനത്തിൽ സജീകരിച്ചിരിച്ചിട്ടുണ്ട്.

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 വരെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വൃത്തി 2025 എന്ന പേരിൽ അന്താരാഷ്ട്ര കോൺക്ലയിവ് സംഘടിപ്പിച്ചിട്ടുള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംപി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജൻ, എ കെ ശശീന്ദ്രൻ, ജിആർ അനിൽ എന്നിവർ സംസാരിച്ചു.ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രബന്ധ അവതരണങ്ങളും,സെമിനാറുകൾ, കോൺഫറൻസുകൾ , ചർച്ചകൾ, ലൈവ് ഡെമോൺസ്ട്രേഷനുകൾ, ബിസിനസ് ബ്യൂട്ട് ക്യാമ്പുകൾ, സംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, തുടങ്ങിയവ 9 വേദികളിലായി കനകക്കുന്ന് പാലസിൽ നടക്കും. സമാപന സമ്മേളനം 13 ന് ഗവർണർ ഉദ്ഘാടനം ചെയ്യും.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അവതരണവും ചർച്ചകളും വിവിധ വേദികളിൽ നടക്കും.ജനകീയതയിൽ തീർത്ത “കൊയിലാണ്ടിയുടെ ശുചിത്വ പെരുമ” എന്ന പേരിൽ ശനിയാഴ്ച കൊയിലാണ്ടി നഗരസഭയുടെ അവതരണം നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അവതരിപ്പിക്കും.മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തിയ പ്രവർത്തനങ്ങളാണ് കോൺക്ലോയിവിൽ അവതരിപ്പിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )