വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി

വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി

  • നിർമാണം തുടങ്ങിയത് 2021- ൽ

കോഴിക്കോട്: വെങ്ങളം രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു.പാത നിർമാണം പൂർത്തിയാകേണ്ടത് അനുവദിച്ച സമയമനുസരിച്ചു മേയ് 27നാണ് . ഇന്നലെ വരെ 96% നിർമാണം പൂർത്തിയായി. മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിശ്ചിത സമയപരിധിക്കകം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണു കണക്കാക്കുന്നത്. മേയ് 10നു മഴ തുടങ്ങുമെന്നാണു പ്രവചനം. നേരത്തെ മഴ പെയ്‌താലും പെയ്ന്റിങ്, ലൈറ്റ് സ്‌ഥാപിക്കൽ പോലുള്ള ജോലി മാത്രമേ ശേഷിക്കൂ.

കോരപ്പുഴ പാലം നിർമാണമാണ് ഇനി ബാക്കി വരുന്ന പ്രധാന പ്രവൃത്തി. ഈ പാലത്തിന്റെ അവസാന കോൺക്രീറ്റിങ് വ്യാഴം, വെള്ളി ദിവസങ്ങളിലായി പൂർത്തിയാകും. അതോടെ ദേശീയപാതയുടെ നിർമാണം 98% പൂർത്തിയാകും. 5 സ്‌പാനുകളുടെ കോൺക്രീറ്റിങ് ആണ് 2 ദിവസങ്ങളിലായി നടക്കുന്നത്. ഈ പാലം ഒരു മാസത്തിനകം ഗതാഗതത്തിനു തുറക്കാനാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )