
വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
- കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.കള്ള പ്രചാരണങ്ങളാണ് സർക്കാർ വന്ന് ഒരുമാസമാകുന്നതിന് മുൻപ് മുഴുവൻ നടത്തിയത്. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ ഞാൻ അതിനെ ശക്തമായി വിമർശിച്ചു. തെറ്റാണ്, വൈസ് ചാൻസലർമാരുടെ പദവിക്ക് ചേർന്നതല്ല സംഘപരിവാറിന്റെ പരിപാടിക്ക് പോയി പങ്കെടുത്തതെന്ന് ഞാൻ പറഞ്ഞു.

വിമർശനം മാത്രം പോര എന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി. ആ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ നാല് വൈസ്ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. അത് തെറ്റാണെന്ന് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല, അന്നത്തെ ഉന്നത വിദ്യാസമന്ത്രി അതിനെ ന്യായീകരിച്ചു. ഒരു പരിപാടിയിൽ വൈസ് ചാൻസലർമാർ പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു. അതിൽ ഒരു വൈസ് ചാൻസലർ സിപിഐഎം സംഘടനയുടെ നേതാവായിരുന്നയാളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
