
വോട്ടര്‍ പട്ടിക; മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം
- മാർച്ച് 25ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാനാകില്ല
- ഏപ്രിൽ നാലുവരെയെന്നത് തെറ്റായ വാർത്ത.
തിരുവനന്തപുരം:ഈ പ്രാവശ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക മാർച്ച് 25 വരെ ആയിരിക്കും.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചവർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ അവസരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയില്‍ പരിഗണിക്കും.
തുടർന്നു അന്തിമ പട്ടിക തയ്യാറാക്കും.ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് വ്യക്തതയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയത്.
പുതിയതായി ചേർത്തവരുടെ പേര് നിലവിലെ വോട്ടർ പട്ടികയില്‍ അനുബന്ധമായി ചേർക്കും. ഏപ്രില്‍ നാല് വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യാൻ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
