വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

  • ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം

വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം.

അഞ്ച്, ആറ് തീയതികളിലായി കേരളത്തിലെയും രാജ്യത്തെയും ഫലവുമായി ബന്ധപ്പെട്ടുള്ള ആഹ്ളാദപ്രകടനങ്ങൾ നടത്തുക,പ്രകടനങ്ങളിൽ പ്രകോപനപര മായതും വ്യക്തിപരമായി അപമാനിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ മുദ്രാവാക്യങ്ങൾ ഒഴിവാക്കുക. പാർട്ടി ഓഫീസുകളുടെ പരിസരത്തോ നേതാക്കളുടെ വീടിന്റെ മുന്നിൽ വെച്ചോ പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ല എന്നും തീരുമാനമായി. എവിടെ പ്രകടനം നടത്തുമ്പോഴും നേതാക്കളുടെ സാന്നിധ്യം വേണമെന്നും പ്രകടനം നടത്തുമ്പോൾ മുൻകൂട്ടി വിവരം പോലീസിനെ അറിയിക്കണമെന്നും പോലീസ് പറയുന്നു.

ഓരോ മണ്ഡലത്തിലുമുള്ളവർ അവിടെമാത്രം ആഹ്ളാദപ്രകടനങ്ങൾ നടത്തുക,സ്ഥാനാർഥിയുടെ കൂടെ മാത്രമേ വാഹനത്തിൽ കയറിയുള്ള ആഹ്‌ളാദപ്രകടനം പാടുള്ളൂ. തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ 21-ന് വൈകീട്ട് ആറുമണിക്ക് മുമ്പായി മാറ്റണമെന്നും സർവകക്ഷിയോഗത്തിൽ തീരുമാനമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )