വോൾട്ടേജ് ക്ഷാമം ;പുതിയോട്ടിൽ കോളനിനിവാസികൾക്ക് വേനലിലും വെള്ളമില്ല

വോൾട്ടേജ് ക്ഷാമം ;പുതിയോട്ടിൽ കോളനിനിവാസികൾക്ക് വേനലിലും വെള്ളമില്ല

  • വോൾട്ടേജ് ക്ഷാമം പരിഹരിച്ചാലേ ജലവിതരണം സാധ്യമാകൂ

കാരശ്ശേരി: കുടിവെള്ളക്ഷാമത്തിന് പരിഹാരമായെന്ന് കരുതിയ പുതിയോട്ടിൽ കോളനിനിവാസികൾക്ക് വീണ്ടും ദുരിതം . ഉദ്ഘാടനംചെയ്ത കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാനാവാതെ വന്നതാണ് ദുരിതത്തിന് കാരണം. വോൾട്ടേജ് ക്ഷാമമാണ് പമ്പ്സെറ്റ് പ്രവർത്തിപ്പിക്കുവാൻ തടസ്സമായത്. വോൾ ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും നിർമാണ ഘട്ടത്തിൽ പദ്ധതിയിൽ പരിഗണിച്ചിരുന്നില്ല . ഇനി വോൾട്ടേജ് ക്ഷാമം പരിഹരിച്ചാലേ ജലവിതരണം സാധ്യമാകൂ.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്താണ് 26 ലക്ഷംരൂപ വകയിരുത്തി പുതിയോട്ടിൽ കുടിവെള്ളപദ്ധതി നിർമിച്ചത്. 33 കുടുംബങ്ങളാണ് കോളനിയിലുള്ളത്. നാലുവർഷം മുൻപാണ് കുടിവെള്ളപദ്ധതിക്ക് പ്രവൃത്തി തുടങ്ങിയത്. പദ്ധതിക്ക് ഒരുമിച്ച് തുക വകയിരുത്താൻ കഴിയാത്തതിനാൽ പ്രവൃത്തി പൂർത്തിയാകാൻ നാലുവർഷമെടുത്തു. ഈമാസം എട്ടിനാണ് പദ്ധതി ഉദ്ഘാടനം കഴിഞ്ഞത്.

പുതിയ ട്രാൻസ്ഫോർമർ വേണ്ടിവരും എന്നാണ് സ്ഥലം പരിശോധിച്ച ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലംകൂടിയായതിനാൽ ഇതിന് സമയമെടുക്കും. ഈ സാഹചര്യത്തിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അടിയന്തരപരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. സമീപത്തെ ട്രാൻസ്ഫോർമറിൽനിന്ന് ത്രീഫെയ്‌സ് ലൈൻ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യാനാണ് ശ്രമിക്കുന്നത്.

പഞ്ചായത്തിലാകെ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഗ്രാമപ്പഞ്ചായത്ത് ഇപ്പോൾ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാട്ടു മുറിയിലെ കോളനിയിലും പരി സരത്തുമുള്ളത് വളരെ ഇടുങ്ങിയവഴികളാണ്. ഇതുമൂലം വെള്ളവുമായെത്തുന്ന വലി യലോറി വീടുകളുടെ പരിസരത്ത് എത്തുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. ഒരുകിലോ മീറ്ററോളം ദൂരെയെത്തി ലോറിയിൽനിന്ന് വെള്ളം ശേഖരിച്ച് തലച്ചുമടായി വീടുകളിലെത്തിക്കേണ്ട അവസ്ഥയുണ്ട്.

പരിഹരിക്കുമെന്ന് പഞ്ചായത്ത്

എത്രയുംവേഗം വെള്ളം വിതരണം ആരംഭിക്കാൻ ശ്രമിച്ചുവരുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ വി.പി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ എന്നിവർ പറഞ്ഞു. ത്രീ ഫെയ്‌സ് ലൈൻ കണക്ഷൻ നൽകുന്നതിന് മുക്കം വൈ ദ്യുതിസെക്‌ഷൻ അധികൃതർക്ക് ചൊവ്വാഴ്ച കത്ത് നൽകിയിട്ടുണ്ട്. ത്രീഫെയ്‌സ് കണക്ഷൻ ലഭിക്കുന്നതിലൂടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞാൽ നില വിലുള്ള പമ്പ് സെറ്റിനുപകരം കൂടുതൽശേഷിയുള്ള പമ്പ് സെറ്റും സ്ഥാപിച്ച് ജലവിതരണം ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും വി.പി. സ്മിത പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )