
വ്യാപക കൃഷി നാശം:കർഷകർ പ്രതിസന്ധിയിൽ
- മാനന്തവാടി താലൂക്കിൽ മാത്രം നിലം പൊത്തിയത് അരലക്ഷത്തിലേറെ വാഴകളാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.
മാനന്തവാടി:കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ഉണ്ടായത് വ്യാപക കൃഷിനാശം. താലൂക്കിലെ എല്ലായിടത്തും വലിയ തോതിൽ കൃഷിനാശം ഉണ്ടായി. തവിഞ്ഞാൽ തൊണ്ടർനാട് പഞ്ചായത്തുകളിലാണ് നാശം ഏറെ ഉണ്ടായത്. മൂപ്പെത്താറായ വാഴ കാറ്റിലും മഴയിലും വീണ് നശിച്ചത് നിരവധി കർഷകരെയാണ് പ്രതിസന്ധിയിലാക്കിയത്. മാനന്തവാടി താലൂക്കിൽ മാത്രം നിലം പൊത്തിയത് അരലക്ഷത്തിലേറെ വാഴകളാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. കൂടുതൽ കർഷകർ വരും ദിനങ്ങളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷകൾ സമർപ്പിക്കുന്നതോടെ നഷ്‌ടത്തിന്റെ കണക്ക് ഇനിയും ഉയരും.
CATEGORIES News