
വർണ്ണം സതീശന്റെ ചികിത്സ സഹായത്തിലേക്ക് സംഭാവന നൽകി വീകെയർ ട്രസ്റ്റ് മൂടാടി
- മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി കമ്മറ്റി അംഗം ശ്രീലാൽ പെരുവട്ടൂരിന് തുക കൈമാറി
കൊയിലാണ്ടി: കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വർണ്ണം സതീശന്റെ ചികിത്സ സഹായത്തിലേക്ക് സംഭാവന നൽകി മൂടാടിയിലെ വീ കെയർ ട്രസ്റ്റ്. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി കമ്മറ്റി അംഗം ശ്രീലാൽ പെരുവട്ടൂരിന് തുക കൈമാറി. ഇരുപതിനായിരം രൂപയാണ് സംഭാവന നൽകിയത്.

കൊയിലാണ്ടിയിലെ വർണം സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ സതീശൻ ഗുരുതര കരൾ രോഗം ബാധിച്ചു ചികിത്സയിലാണ്. ചടങ്ങിൽ സതീഷ് മണൽ ആശംസകൾ അറിയിച്ചു.
CATEGORIES News
