
ശക്തമായ കാറ്റിൽപെട്ട് മത്സ്യബന്ധന യാനങ്ങൾക്ക് കനത്ത നാശനഷ്ടം
- 13നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ശക്തമായ കാറ്റിൽ അപകടം ഉണ്ടായത്
കൊയിലാണ്ടി :കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി ഇന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടുകൾക്ക് ശക്തമായ കാറ്റിൽ പെട്ട് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് മത്സ്യതൊഴിലാളികൾ.
യാത്ര, ഹരേ കൃഷ്ണ, അറഫ, ഓംഘാര നാഥ് എന്നീ മത്സ്യ ബന്ധന ബോട്ടുകൾക്കാണ് നാശ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഈ സമയം ബോട്ടുകളിലായി നൂറോളം പേരുണ്ടായിരുന്നു. തീരത്തുനിന്നും
13നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ശക്തമായ കാറ്റിൽ അപകടം ഉണ്ടായത്. ബോട്ടുകളുടെ ഫ്രെയിമുകൾക്ക് കേടുപാട് സംഭവിക്കുകയും. ബോട്ടുകളുടെ മേൽക്കൂര ഷീറ്റുകൾ പൂർണമായും പറന്നു പോവുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാഷനഷ്ടം ഉണ്ടായതായി മത്സ്യതൊഴിലാളികൾ പറയുന്നു.
CATEGORIES News