
ശതാവരിയെ അറിയാമോ?
- ആയുർവേദത്തിൽ ശതാവരിയെ ജീവന പഞ്ചമൂല ഗണത്തി ഉൾപ്പെടുത്തീട്ടുണ്ട്
നമ്മുടെ നാട്ടിൽ എല്ലാ തരം മണ്ണിലും വളരുന്ന സസ്യമാണ് ശതാവരി. അനേകം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ശതാവരി. സംസ്കൃതത്തിൽ ‘സഹസ്രവീര്യാ’ എന്നാണ് വിളിക്കുന്നത്. ആയുർവേദത്തിൽ ശതാവരിയെ ജീവന പഞ്ചമൂല ഗണത്തി ഉൾപ്പെടുത്തീട്ടുണ്ട്. ലില്ലിയേസീ കുടുംബത്തിൽ ഉള്ള ഇതിൻ്റെ ശാസ്ത്രനാമം അസ്പരാഗസ് റസിമോസസ് എന്നാണ്.
രണ്ടുതരം ശതാവരികളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. അസ്പരാഗസ് റസിമോസസ്, അസ്പരാഗസ് ഗാെണോക്ലാഡസ് എന്നിവയാണിവ. റസിമോസസ് അധികം ഉയരത്തിൽ പടരില്ല. മുള്ളുകൾ നേരെയാണ്. അനേകം ശാഖകളുമുണ്ട്. ജൂൺ മുതൽ സപ്തംബർ വരെയാണ് പുഷ്പിക്കുക.
ഗാെണോക്ലാഡസ് ഉയരത്തിൽ പടരും. മുള്ളുകൾ അല്പം വളഞ്ഞതാണ് ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂക്കളുണ്ടാവുക. ശതാവരിക്കിഴങ്ങിൽ പ്രോട്ടീൻ 2.2 ശതമാനമുണ്ട്. കൊഴുപ്പ് 6.2 %വും. വിറ്റാമിൻ എയും ബിയും സിയുമുണ്ട്. ആയുർവേദത്തിൽ വാതം, പിത്തം, ക്ഷയം, രക്ത വികാരം എന്നിവക്കുള്ള ഔഷധക്കൂട്ടിൽപ്പെടുത്തീട്ടുണ്ട്. പല രാേഗങ്ങൾക്കും പ്രതിവിധി യായി ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് ഉപയോഗിക്കാറുണ്ട്. കിഴങ്ങും ഇലയുമാണ് ഔഷധത്തിനായി ഉപയോഗി ക്കുന്നത്. ശതാവരിക്കിഴങ്ങ് കാെണ്ട് അച്ചാറും നിർമ്മിക്കാ റുണ്ട്.