
ശബരിമലയിൽ നിന്ന് രാജ വെമ്പാലയെ പിടിച്ച് സുരക്ഷ ഉറപ്പാക്കി നന്തി സ്വദേശി പ്രദീഷ്
- പിടിച്ചത് 12 അടി നീളമുള്ള പാമ്പിനെ
പത്തനംതിട്ട :ശബരി മലയിൽ ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്ത് പമ്പയിൽ നിന്ന് 12 അടി നീളമുള്ള രാജ വെമ്പാലയെ പിടികൂടി സുരക്ഷ ഉറപ്പാക്കി നന്തി സ്വദേശി പ്രദീഷ് നന്തി.പമ്പയുടെ താഴ് ഭാഗമായ ഇളനീർ കടയുടെ അടുത്തായാണ് പാമ്പിനെ കണ്ടത്. നിരവധിപ്പേർ കടന്നു പോവുകയും ആൾതിരക്ക് ഉള്ള സ്ഥലവുമാണിത്. പാമ്പിനെ കണ്ടയുടനെ ഇളനീർ വിൽക്കുന്ന തൊഴിലാളികളാണ് ഫോറെസ്റ്റ് അധികൃതരെ വിവരമാറിയിക്കുന്നത്.

പ്രദീഷും ഫോറെസ്റ്റ് ജീവനക്കാരനായ അരുണും ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നു വിട്ടു.ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ താത്കാലിക ജീവനക്കാരനായ പ്രദീഷ് കഴിഞ്ഞ ഒരു മാസമായി പമ്പയിലുണ്ട്.

CATEGORIES News