
ശബരിമല ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ മുരളീധരൻ
- മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ വിശദീകരിച്ചു.
തിരുവനന്തപുരം: ശബരിമല ഇ-ടെൻഡർ അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ തീരുമാനം നല്ല ഉദ്ദേശത്തോടെ ആണെന്ന് മന്ത്രി കെ മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ വിശദീകരിച്ചു.

15ന് മുമ്പായി ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലർ ഈ വിഷയത്തെ വെള്ളാനയാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇ-ടെൻഡർ നടപടിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News
