ശബരിമല; തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്

ശബരിമല; തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്

  • രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ്

പത്തനംതിട്ട:ശബരിമല മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ആകെ തീർത്ഥാടകരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. രണ്ടു ദിവസമായി ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവുണ്ട്. ഇന്നലെ രാത്രി 11 മണി വരെ 80,870 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണ്ഡലകാലാ തീർത്ഥാടന പതിനെട്ടാം ദിനമെത്തുമ്പോൾ പതിനഞ്ച് ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ദർശനം സുഗമമമാക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലും പമ്പയയിലും തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.

രണ്ട് ദിവസമായി തിരക്കിന് നേരിയ കുറവുണ്ടെങ്കിലും വരും ദിവസങ്ങളിൽ തിരിക്ക് കൂടുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ. പുൽമേട് വഴി ഒരു ദിവസം ശരാശരി 25000 ഭക്തർ ശബരിമലയിൽ എത്തുന്നുണ്ട്.കൂടാതെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തുന്നതിനിടെ 12 സ്ഥലങ്ങളിൽ തീർഥാടകർക്ക് കുടിവെളളവും ലഘു ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )