
ശബരിമല മകരവിളക്ക്: ദർശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തർക്കായി പമ്പയിൽ 1000 ബസുകൾ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു
- മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.
പത്തനംതിട്ട:ശബരിമല മകരവിളക്ക് ദർശനം കഴിഞ്ഞ് മടക്ക യാത്രയ്ക്ക് ഭക്തർക്കായി പമ്പയിൽ 1000 ബസുകൾ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ നിർദ്ദേശനുസരണമാണ് നടപടി. മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.

ഇതിൻ്റെ ഭാഗമായി പത്തനംതിട്ട ഇടത്താവളത്തിൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് എത്തിയ ബസുകൾ നിരന്നു. ഇത് രാവിലെ മുതൽ കൃത്യമായ ഇടവേളകളിൽ നിലക്കൽ ഭാഗത്തേക്ക് വിട്ട് തുടങ്ങി.മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്.
CATEGORIES News
TAGS pathanamthita
