ശബരിമല സ്വർണക്കൊള്ള കേസ്: നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്: നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു

  • ഇന്ന് സ്വർണക്കൊള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് കൈമാറിയത്

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു.ഇന്ന് സ്വർണക്കൊള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് കൈമാറിയത്. ദ്വാര പാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിൽ ഉണ്ടാകും.പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത് സ്വർണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്‌ടമായി എന്നാണ് . കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )