
കരൂർ ദുരന്തം: വിജയ്ക്കെതിരെ തമിഴ്നാട് പോലീസിന്റെ മൊഴി
- റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി
തമിഴ്നാട് : കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തമിഴ്നാട് പോലീസിന്റെ മൊഴി. റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നൽകിയത്.

ഡൽഹി സിബിഐ ആസ്ഥാനത്ത് വിജയ്മെയെ ചോദ്യം ചെയ്യുകയാണ്. 30000 ലധികം പേർ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പോലീസ് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ആസ്പദമാക്കി വിജയ‌്യിൽ നിന്ന് വിവരങ്ങൾ തേടും കേസിൽ ടിവികെ പാർട്ടി നേതാക്കൾ നൽകിയ മൊഴിയും വിജയ്‌യുടെ മൊഴിയും തമ്മിൽ വൈരുധ്യം ഉണ്ടോ എന്ന് സിബിഐ പരിശോധിക്കും.
CATEGORIES News
