
ശബരിമല സ്വർണക്കൊള്ള കേസ്: പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
- താൻ അയ്യപ്പഭക്തൻ മാത്രമാണെന്നും മോഷണത്തിൽ ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗോവർധൻ നേരത്തെ പ്രതികരിച്ചിരുന്നത്.
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. നേരത്തെ കേരള ഹൈക്കോടതി ഗോവർധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ, ദ്വാരപാലക ശിൽപം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

അന്വേഷണം നടന്നുകൊണ്ടിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുകേസുകളിലെയും ഹരജികൾ സുപ്രിംകോടതി തള്ളിയത്. താൻ അയ്യപ്പഭക്തൻ മാത്രമാണെന്നും മോഷണത്തിൽ ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗോവർധൻ നേരത്തെ പ്രതികരിച്ചിരുന്നത്.
CATEGORIES News
