
ശബരിമല സ്വർണക്കൊള്ള; നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം
- മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും.അന്വേഷണ സംഘം ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ.

കോടതി കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് എൻ വാസുവിൻ്റെ വാദം.
CATEGORIES News
