ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്പോൺസർ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്പോൺസർ

  • ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ വെളിപ്പെടുത്തി

പത്തനംതിട്ട:ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി. ദ്വാരപാലക ശിൽപങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ വെളിപ്പെടുത്തി. ശിൽപങ്ങൾക്ക് രണ്ടാമതൊരു പീഠം നിർമിച്ച് നൽകിയിരുന്നു. മൂന്ന് പവൻ സ്വർണം ഉപയോഗിച്ചാണ് പീഠം പണിതത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോൾ പുതിയത് നിർമിച്ച് നൽകി. എന്നാൽ അളവ് വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല.

പീഠം സ്ട്രോങ് റൂമിൽ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ പീഠം ഇപ്പോൾ എവിടെയെന്നതിൽ അവ്യക്തതയാണെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ പീഠത്തെ കുറിച്ച തിരക്കി. ഇതിൽ മറുപടി ലഭിച്ചില്ലെന്നും വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )