ശബരിമല സ്വർണ്ണക്കൊള്ള : അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല സ്വർണ്ണക്കൊള്ള : അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • പാർട്ടി ആരെയും സംരക്ഷിക്കില്ലയെന്നും, അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നല്ല അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ലയെന്നും, അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണ്. സമയവും സ്ഥലവും തീരുമാനിച്ചാൽ മതി. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻകെ പ്രേമചന്ദ്രൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം യുഡിഎഫിന്റെ കുബുദ്ധിയാണ്. ഇക്കാര്യത്തിൽ വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )