ശബരിമല: സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച

ശബരിമല: സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച

  • സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു

കൊച്ചി: ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത് എത്തുന്നത്.തുടർന്ന് സ്ട്രോങ് റൂമുകൾ പരിശോധിക്കും.

സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ദ്വാരപാലക സ്വർണപാളിയിൽ രജിസ്ട്രിയിൽ ഗുരുതര വീഴ്ച‌ സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി തന്നെ നിർദേശിച്ചത്. ശബരിമലയിൽ 18 സ്ട്രോങ് റൂമുകളാണ് ഉള്ളത്. ഇത് മുഴുവൻ തുറന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ നാളെ ദേവസ്വം വിജിലൻസ് പൂർണ റിപ്പോർട്ട് സമർപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )