
ശമ്പള- പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക- കെ എസ് എസ് പി യു
- സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:ശമ്പള- പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി. വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ സുകുമാരൻ, സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി, ബ്ലോക്ക് സെക്രട്ടറി എം എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ കെ വിജയഭാരതി സ്വാഗതവും കെ കെ നാരായണൻ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
