
ശരത്ചന്ദ്ര മറാഠെ അനുസ്മരണം നാളെ
- സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള ഉദ്ഘാടനം ചെയ്യും
കോഴിക്കോട് :ഹിന്ദുസ്ഥാനി സംഗീത കുലപതിയും സംഗീതാചാര്യനുമായ ശരത്ചന്ദ്ര മറാഠെ അനുസ്മരണം നാളെ 5.30 മണിക്ക് കോഴിക്കോട് ദേവീ സഹായം വായനശാല(ബേബി മെമ്മോറിയൽ ആശുപത്രിക്ക് എതിർവശം) ഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ പ്രസിദ്ധ സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള ഉദ്ഘാടനം ചെയ്യും.
മൂന്ന് മണിക്ക് ശിഷ്യരുടെ സംഗീതാർച്ചനയോടെ അനുസ്‌മരണ പരിപാടികൾക്ക് തുടക്കമാകും. ഉദ്ഘാടനത്തെതുടർന്ന് മറാഠെയുടെ ശിഷ്യനും ഗായകനുമായ അനിൽ ദാസും സംഘവും ഹിന്ദുസ്ഥാനി സംഗീത വിരുന്നൊരുക്കും.
കൂടുതൽ വിവരങ്ങൾക്ക് –
9633046765,9074392415