
ശാന്തനോർമ്മ ജൂൺ 17-ന്
എ. ശാന്തകുമാർ അനുസ്മരണം ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനംചെയ്യും.
കോഴിക്കോട്: നാടക് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നാടകകലാകാരനും നാടക് മുൻ ജില്ലാപ്രസിഡൻറുമായിരുന്ന എ. ശാന്തകുമാറിന്റെ മൂന്നാം അനുസ്മരണസമ്മേളനം ‘ശാന്തനോർമ്മ’ ജൂൺ 17-ന് നടക്കും. ടൗൺ ഹാളിൽ അഞ്ചുമണിക്ക് നടക്കുന്ന പരിപാടി ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനംചെയ്യും. ഡോ. കെ. ശ്രീകുമാർ മുഖ്യാതിഥിയാകും.
ചടങ്ങിൽ പ്രേംചന്ദ് അനുസ്മരണപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഏഴുമണിക്ക് മാഹി നാടകപുര അവതരിപ്പിക്കുന്ന നാടകം ‘രമണം’ അരങ്ങേറും.

നാടക് സംസ്ഥാനകമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് എ. ശാന്തകുമാർ സംസ്ഥാനതല നാടക പുരസ്കാരം അനുസ്മരണ പരിപാടിയിൽ നാടകപ്രവർത്തകൻ ജയപ്രകാശ് കാര്യാലിന് സമർപ്പിക്കുമന്ന് സെക്രട്ടറി എൻ.വി. ബിജു, കോട്ടക്കൽ മുരളി, ഗംഗാധരൻ ആയടത്തിൽ, ഷിബു മുത്താട്ട്, എ.പി.സി. വാസുദേവൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു .