സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്.

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്.

  • കെ-ടെറ്റ് യോഗ്യത മാനദണ്ഡപ്രകാരം 220 അധ്യാപകർക്കാണ് സ്ഥാനക്കയറ്റം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം.പ്രധാനാധ്യാപകരില്ലാതെ സ്കൂ‌ളുകൾ പ്രതിസന്ധിയിലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നിയമനം നടത്തിയുള്ള വിദ്യാഭ്യാസ ഉത്തരവ്. കെ-ടെറ്റ് യോഗ്യത മാനദണ്ഡപ്രകാരം 220 അധ്യാപകർക്കാണ് സ്ഥാനക്കയറ്റം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
സ്ഥാനക്കയറ്റം ലഭിക്കാത്തത് സ്ഥാനക്കയറ്റം ലഭിക്കാത്തത് കാരണം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകർ ഇല്ലാത്ത സ്ഥിതിയായിരുന്നു. ഇത് സ്കൂളുകളുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റിച്ചു.

സ്ഥാനക്കയറ്റം ലഭിക്കാതെ അധ്യാപകരും പ്രതിസന്ധിയിലായിരുന്നു.248 ഓളം സ്കൂളുകളിലായിരുന്നു പ്രധാനാധ്യാപകർ ഇല്ലാതിരുന്നത്. കൂടാതെ പല ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ തസ്‌തികകളും ഒഴിഞ്ഞു കിടന്നിരുന്നു. സ്ഥാനക്കയറ്റ ഉത്തരവ് വന്നതോടെ ഇതിൽ ചിലയിടങ്ങളിലും ഉപജില്ല ഓഫീസർമാർ എത്തും. 220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകിയതോടെ ബാക്കി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കും അടിയന്തരമായി നിയമനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കാലക്രമേണ ഒഴിവുകൾ നികത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )