സംസ്ഥാനത്ത് ആദ്യമായിമൂടാടി ഗ്രാമപഞ്ചായത്ത് ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്ത് ആദ്യമായിമൂടാടി ഗ്രാമപഞ്ചായത്ത് ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

  • മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ പ്ലാൻ ഒക്ടോബർ 21 ന് 3.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു:തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പ്രകാശനം ചെയ്യുന്നത്.

മൂടാടി : സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ അവതരിപ്പിക്കുന്നത്. ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാൻ എന്ന മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ പ്ലാൻ ഒക്ടോബർ 21 ന് 3.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു:തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പ്രകാശനം ചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറി റ്റിയുടെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വർദ്ധിച്ച് വരുന്ന ചൂട് ജീവജാലങ്ങൾക്കും, മനുഷ്യരാശിക്കും ഭീഷണിയാവുന്ന കാലത്താണ് ചൂടിനെ പ്രതിരോധിക്കാൻ ഉള്ള വൈവിധ്യമായ മാർഗങ്ങൾ വിശദമാക്കുന്ന ഒരു പ ദ്ധതി തന്നെ രൂപവൽക്കരിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വ ത്തിൽ നടത്തിയ പഠന ങ്ങളുടെയും, ചർച്ചകളുടെയും ,ഒക്കെ ഭാഗമായി ശാസ്ത്രീയ മായിട്ടാണ് രേഖതയ്യാറാക്കിയത്. ദുരന്ത നിവാരണ അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, ഫഹദ്,ആര്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പദ്ധതി യുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ഹീറ്റ് ആക്ഷൻ പ്ളാൻ സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും ,കാലാവസ്ഥ വ്യതിയാനം പ്രതി രോധിക്കാ നുള്ള പ്രാദേശിക പ്രവർ ത്തനങ്ങൾക്ക് തുടക്കമിടാൻ മൂടാടി യുടെ ഹീറ്റ് ആക്ഷൻ പ്ളാൻ സഹായകമാകു മെന്നും പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )