
സംസ്ഥാനത്ത് ഇനി സ്വകാര്യ സർവകലാശാലകളും- നിയമസഭയിൽ ബിൽ പാസായി
- സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതു സർക്കാരിൻ്റെ പുതിയ കാല് വയ്പ്പാണ് സ്വകാര്യ സർവ്വകലാശാല ബില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുവാദം നൽകി സ്വകാര്യ സർവകലാശാല ബില്ല് കേരള നിയമസഭപാസാക്കി. സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതു സർക്കാരിൻ്റെ പുതിയ കാല് വയ്പ്പാണ് സ്വകാര്യ സർവ്വകലാശാല ബില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സഭയിൽ പറഞ്ഞു.

എന്നാൽ ബില്ലിനെ പ്രതിപക്ഷം വിമർശിച്ചു. സ്വകാര്യ സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവട ലക്ഷ്യത്തോടെ കാണുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
CATEGORIES News