സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്

  • ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

ന്യൂഡൽഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.

ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നും നടക്കും. വോട്ടെണ്ണൽ നവംബർ 23 നാണ്. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രികകൾ ഒക്ടോബർ 25 വരെ സമർപ്പിക്കാം. 28ന് സൂക്ഷ്മ പരിശോധന നടക്കും. 30 വരെ പത്രിക പിൻവലിക്കാം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )