
സംസ്ഥാനത്ത് മിൽമ പാൽ വില വർധന ; തീരുമാനം ഇന്നുണ്ടായേക്കും
- ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം.
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധനയുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടായേക്കും.ഇന്ന് 11 മണിക്ക് മിൽമ ഡയറക്ടർ ബോർഡ് യോഗം ചേരും. നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മിൽമ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം.

ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പെരുമാറ്റ ചട്ടം ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വിലവർദ്ധനവിൽ മിൽമ തേടിയിട്ടുണ്ട്. കമ്മീഷൻ അനുമതി ലഭിക്കുകയാണെങ്കിൽ മെയ് ഒന്നു മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും.
CATEGORIES News
