സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

  • 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയർന്ന ആവശ്യകത .

തിരുവനന്തപുരം : അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയർന്ന ആവശ്യകത .

19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചപ്പോൾ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു. 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )