
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു
കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 66480 രൂപയാണ്.

ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 67000 ത്തിന് താഴെയെത്തി.