
സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
- ‘ഒരു കോഴിക്കോടൻ നിറച്ചാർത്ത്’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്
കോഴിക്കോട്: ഒരു കോഴിക്കോടൻ നിറച്ചാർത്ത് എന്ന പേരിൽ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെയും ജോയൽ അക്കാദമിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പ് ആർട്ടിസ്‌റ്റ് മദനൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറിലേറെ ചിത്രകാരൻമാർ പങ്കെടുത്തു. രാവിലെ 10 മുതൽ ക്യാമ്പിൽ എത്തിയ ചിത്രകാരൻമാർ ക്യാൻവാസിൽ വരച്ച പെയ്ന്റിങ് പ്രദർശിപ്പിച്ചു. തുടർന്നു വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. മത്സരത്തിൽ 135 വിദ്യാർഥികൾ പങ്കെടുത്തു.
ആർട്ട് ഗാലറി മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.കെ.ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പൻ, റോയ് കാരാത്ര, ഷിജി ഗിരീഷ്, കെ.ലക്ഷ്മണൻ, ഷാജു നെരവത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News