
ഇപ്പോഴും
സത്യചന്ദ്രൻ പൊയിൽക്കാവിന്റെ കവിത

ഇപ്പോഴും നടക്കുമോ
പണ്ടു നീ മൊഴിഞ്ഞപോൽ
നിന്നുടെ പുഴക്കര
നീലരാവെല്ലാം കാണാൻ.
ഇപ്പോഴും കവിതതൻ
കാഞ്ഞിരത്തറ തന്നിൽ
വന്നിടും നാവിൽ
നാനാ വാക്കുകൾ തരുന്നൊരാൾ.
നിന്നുടെ നിഴൽപറ്റി
നില്ക്കുവാൻ ശ്രമിക്കുമോ
നീയൊരു കള്ളച്ചിരി കൊണ്ടതു മറയ്ക്കുമോ

(വർഷങ്ങൾക്കുമുമ്പ് ബിജു കാഞ്ഞങ്ങാട് എന്ന കവിയെ കോഴിക്കോട് നഗരത്തിലെ പൂങ്കാവനം മാസികയുടെ ഓഫീസിൽ വെച്ച് എന്നെ പരിചയപ്പെടുത്തിയത് എഴുത്തുകാരനും പത്രാധിപരുമായ സുഹൃത്ത് ശിഹാബുദ്ദീൻ പൊയ്ത്‌തുംകടവായിരുന്നു. പിന്നീട് എൻറെയും സുഹൃത്തായി മാറിയ ബിജു പറഞ്ഞ ചില ഓർമ്മകളാണ് ഈ ചെറിയ കവിതയുടെ പ്രേരണ).
CATEGORIES Art & Lit.