
സത്യനാഥൻ കൊലക്കേസ്; പ്രതിക്ക് ജാമ്യം
- 2024 ഫ്രിബ്രവരി 22 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതി അഭിലാഷിനാണ് കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. 2024 ഫ്രിബ്രവരി 22 – ന് രാത്രി പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു സംഭവം.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ മേൽനോട്ടത്തിലും ഏകോപനത്തിലും 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത് .പ്രതിക്ക് വേണ്ടി അഡ്വ. അർജുൻ ശ്രീധർ ആണ് ഹാജരായത്.
CATEGORIES News