
സമഗ്ര ശിക്ഷ കേരളം:അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
- പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി നേതൃത്വത്തിൽ അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലുമായി ആരംഭിച്ചു.

പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ക്ഷേമകാര സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷനായി. പന്തലായനി ബി ആർ സി ബിപിസി എം മധുസൂദനൻ സ്വാഗതവും സംഗീത നന്ദിയും പറഞ്ഞു
CATEGORIES News