
സമന്വയ കൊഴുക്കല്ലൂർ പുതുവത്സരാഘോഷം നടത്തി
- ദേവി അമ്മ മുതു വോട്ട്, ബഷീർ അഹമ്മദ് , ഇ കുഞ്ഞിക്കണ്ണൻ, സി.കെ ശ്രീധരൻ എന്നിവർ ചേർന്ന് പുതുവത്സര കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ:സമന്വയ കൊഴുക്കല്ലൂർ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ദേവി അമ്മ മുതു വോട്ട്, ബഷീർ അഹമ്മദ് , ഇ കുഞ്ഞിക്കണ്ണൻ, സി.കെ ശ്രീധരൻ എന്നിവർ ചേർന്ന് പുതുവത്സര കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അശോകൻ നാദത്തിൻ്റെ കരോക്കെ ഗാനമേളയും , ദിനേശൻ തപതിയുടെ കവിതാലാപനവും ആഘോഷ പരിപാടികൾക്ക് നിറം പകർന്നു.

സുരേഷ് പി. കെ,എൻ.കെ വിജയൻ ,പി.കെ ശങ്കരൻ, പുഷ്പമഠത്തിൽ, ഐശ്വര്യ മിഥില , ആദിത്യ ആർ എസ് , പി.കെ സത്യൻ ,അഷിൻ ലാൽസി.കെ എന്നിവർ പുതുവൽസരാശംസകൾ നേർന്നു.
CATEGORIES News
