
സസ്പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി: സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു
- കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ തിരിച്ചെടുത്ത ഉത്തരവിൽ വകുപ്പുതല നടപടിയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

ഉമേഷിൻ്റെ സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സർക്കാർ നീക്കം.എന്നാൽ സർക്കാരിന്റെ നടപടിക്കെതിരെ കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തരായിരുന്നു. പല നേതാക്കകളും സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്. ഡി.സി.സി പ്രസിഡന്റ് അടക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
