സഹകരണ സ്കൂൾ ബസാറിന് തുടക്കം

സഹകരണ സ്കൂൾ ബസാറിന് തുടക്കം

  • പ്രമുഖ ബ്രാൻഡുകളുടെ പഠനോപകരണങ്ങൾ പൊതുവിപണിയെക്കാൾ 60% വരെ വില കുറവിൽ സ്കൂൾ ബസാറിൽ ലഭ്യമാണ്
  • പൊതുജനങ്ങൾക്കും സ്കൂൾ ബസാറിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്

കൊയിലാണ്ടി :കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് പോലീസ് കോ -ഓപ് ക്രെഡിറ്റ്‌ സൊസൈറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കമായി. പ്രമുഖ ബ്രാൻഡുകളുടെ പഠനോപകരണങ്ങൾ പൊതുവിപണിയെക്കാൾ 60 % വരെ വില കുറവിൽ സ്കൂൾ ബസാറിൽ ലഭ്യമാണ്.

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് പിറകിൽ അരയൻകാവ് റോഡിലെ പോലീസ് സൊസൈറ്റി ഡോർമിറ്ററി ഹാളിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ബസാറിൽ ബാഗുകൾ,കുടകൾ, റെയിൻകോട്ടുകൾ,നോട്ട് ബുക്കുകൾ,ടിഫിൻ ബോക്സുകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ തുടങ്ങി സ്കൂൾ സംബന്ധമായ എല്ലാ ഉപകരണങ്ങളും ലഭിക്കും.

പൊതുജനങ്ങൾക്കും സ്കൂൾ ബസാറിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.
പോലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ ബസാറിൽ നിന്നും പർച്ചേസ് ചെയ്യുന്നതിന് 10000/-രൂപയുടെ പലിശ രഹിത വായ്പ സൗകര്യവും സംഘം ഭരണ സമിതി ഒരുക്കിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )