സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കി

സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കി

  • ഒരു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുകയും ചെയ്‌തു.

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുകൾ റദ്ദാക്കി. ഒരു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുകയും ചെയ്‌തു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ദുബായിലേക്ക് പോകേണ്ട വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടത്. ഈ വിമാനത്തിലെ യാത്രക്കാരെ രാത്രി 11.10ന് കൊണ്ടുപോകുന്നതിനായി നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഈ വിമാനം വൈകിയതാണ് മറ്റ് 2 സർവീസുകളെ ബാധിച്ചത്. വൈകിട്ട് 5.40ന് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 11.45ന് മസ്കത്തിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )