
സാമൂഹ്യ നീതി ദിനം ആചരിച്ചു
- നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ സാമൂഹ്യ നീതി ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ സാംസ്‌കാരിക നിലയത്തിൽ വെച്ച് വയോക്ലബ് ഭാരവാഹികൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ താലൂക്ക് ലീഗൽ സെർവീസ്സിലെ സെക്രട്ടറി ദിലീപ് അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല ആശംസകൾ അർപ്പിച്ചു സംസാരിച്ചു .റിട്ട: അസിസ്റ്റന്റ് ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പിലെ അഷറഫ് കാവിൽ പരിശീലന ക്ലാസ്സ് നയിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ കെ. ഷബില സ്വാഗതവും സിഡബ്ലൂഎഫ് അനുഷ്‌മ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News