സാമേത്യം 2025 കൊയിലാണ്ടി-ശില്പശാല സംഘടിപ്പിച്ചു

സാമേത്യം 2025 കൊയിലാണ്ടി-ശില്പശാല സംഘടിപ്പിച്ചു

  • സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്ത് നൽകിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴകെപാട്ട് നിർവഹിച്ചു

കോയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് സാമേത്യം 2025 കൊയിലാണ്ടി എന്നപേരിൽ ശില്പശാല സംഘടിപ്പിച്ചു. സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്ത് നൽകിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴകെപാട്ട് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷനായി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ കെ അജിത് മാസ്റ്റർ, നിജില പറവകൊടി, കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിം കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എൻ യൂ എൽ എം മാനേജർ തുഷാര, മെൻറ്റർ ഷീല വേണുഗോപാൽ എന്നിവർ വിഷയാവതരണം നടത്തി.കൗൺസിലർമാർ, സി ഡി എസ് മെമ്പർമാർ,വിവിധ ഘടക സ്ഥാപക മേധാവികളായിട്ടുള്ള വ്യവസായ ഓഫീസർ നിജീഷ് ആർ, കൃഷി അസിസ്റ്റന്റ് ഓഫീസർ രജീഷ്,കനറാ ബാങ്ക് മാനേജർ ബിജേഷ് എന്നിവരും ചർച്ചയുടെ ഭാഗമായി. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )