
സാഹിത്യ ക്വിസ് മത്സരവും ബഷീർ അനുസ്മരണവും
- കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും 9400319140 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കോഴിക്കോട്:ടാഗോർ ഫൗണ്ടേഷൻ കോൺക്ലേവ് ടുമാറോ എന്ന പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന നെക്സ്റ്റ് വേവ് യൂത്ത് കോൺക്ലേവിൽ 2025 ജൂലൈ 5 ശനിയാഴ്ച വായനാ പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി മലയാള സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.

എൽ പി, യു പി, ഹൈസ്കൂൾ, ഹായർസെക്കന്ററി വിഭാഗങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഇന്റർ സ്കൂൾ സാഹിത്യ ക്വിസ് മത്സരവും രാവിലെ 10ന് മാനാഞ്ചിറ മോഡൽ ഹൈസ്കൂളിൽ നടക്കുന്നതായിരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും 9400319140 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
CATEGORIES News