
സാഹിത്യ പ്രദർശനം; ഉള്ളടക്കം തയ്യാറാക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു
- ജൂലായ് 5-ന് മുമ്പ് അപേക്ഷിക്കണം
കോഴിക്കോട്: കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച സാഹചര്യത്തിൽ നഗരത്തിന്റെ സാഹിത്യ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പ്രദർശനം സംഘടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചു.പരിപാടിയിലേക്കുള്ള പ്രദർശനത്തിൻ്റെ ഉള്ളടക്കം തയാറാക്കുന്നതിന് ഗവേഷണത്തിൽ അഭിരുചിയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സാഹിത്യതൽപ്പരരായ സന്നദ്ധ പ്രവർത്തകർക്കും അപേക്ഷിക്കാം.
പ്രവർത്തനത്തിൽ ഭാഗഭാക്കാവുന്നവർക്ക് കോർപറേഷൻ സർട്ടിഫിക്കറ്റ് നൽകും .
താൽപ്പര്യമുള്ളവർ 5-ന് മുമ്പ് താഴെ ചേർത്ത ഇ-മെയിലിൽ അപേക്ഷിക്കേണ്ടതാണ്.
ഇ-മെയിൽ-kozhikode.cityoflit@gmail.com
ഫോൺ: +91 8137 85 2222