
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
- വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുന്നു. ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും രാജിവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു
തിരുവനന്തപുരം:സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈമും ക്രിമിനലും പോലീസിന് മുന്നിലുണ്ട്. വിഷയത്തിൽ എന്ത് പരിശോധിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുന്നു.

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും രാജിവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാരിനെ കേരളത്തിലെ ജനം അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. അഴിമതിയുടെ പരമ്പരയാണ് ജനം എൽഡിഎഫിനെ തിരസ്കരിക്കാൻ കാരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
CATEGORIES News
