സിഎംആർഎൽ -എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്;പ്രതികരണവുമായി പിണറായി വിജയൻ

സിഎംആർഎൽ -എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്;പ്രതികരണവുമായി പിണറായി വിജയൻ

  • നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനത്തിൽ പ്രതികരണവുമായി പിണറായി വിജയൻ.നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് പിണറായി വിജയൻ പറഞ്ഞു. എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ചൊരാളാണ് ഞാൻ. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റേതായ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അതിൻ്റെ ഭാഗമായുള്ള ഒരു നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.
സൂപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പിണറായി വിജയൻ അപീലുമായി ഡിവിഷൻ ബെഞ്ചിലേക്ക് എത്തിയത്.സുപ്രീംകോടതിയിലെ വാദങ്ങൾ ഡിവിഷൻ ബെഞ്ചിലും ആവർത്തിച്ചു. സിംഗിൾ ജഡ്‌ജിന്റെ അധികാര പരിധിയും, ഹർജിക്കാരൻ്റെ ഉദ്ദേശവും ചോദ്യം ചെയ്തതായിരുന്നു വാദങ്ങൾ. വിധി നേരിട്ട് ബാധിക്കുന്ന തന്നെ കേട്ടില്ലെന്നും പിണറായി ഡിവിഷൻ ബെഞ്ചിൽ പറഞ്ഞു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും നിലപാട് എടുത്തു.

ആകെ ലഭിച്ചത് ഇഡിയുടെ ഒരു കത്ത് മാത്രമാണ്. അതിനാൽ പ്രാഥമികാന്വേഷണം നടത്താനായിരുന്നു സർക്കാരിന്റെ നിലപാട്. തെളിവുകൾ എന്താണെന്ന് അറിയാൻ ശ്രമിച്ചു. ഇഡി മുഴുവൻ സാധന സാമഗ്രികളും മുദ്രവെച്ച കവറിൾ കോടതിയിൽ നൽകി. അതനുസരിച്ച് എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞു. അത് ശരിയാണോ എന്ന് എജിയുടെ ആദ്യ ചോദ്യം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എതിർക്കുന്നതായും സർക്കാർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )